March 12, 2025

രജനിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, ഭർത്താവ് കസ്റ്റഡിയിൽ

  • March 12, 2025
  • 1 min read
രജനിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, ഭർത്താവ് കസ്റ്റഡിയിൽ

ഇരിട്ടി : ഇരിക്കൂർ ഊരത്തൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവതി രജനിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭർത്താവ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവിന്റെ മർദനത്തെ തുടർന്നാണ് മരണം. മദ്യലഹരിയിൽ ബാബു രജനിയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.വയനാട് തവിഞ്ഞാൽ സ്വദേശിയായ രജനി ഭർത്താവിനും മക്കൾക്കുമൊപ്പം കശുവണ്ടി തോട്ടത്തിൽ ജോലിക്ക് വന്നതായിരുന്നു. കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ട വിവരം ഭർത്താവാണ് അടുത്തുളളവരെ ആദ്യം അറിയിച്ചത്. രജനിയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി രജനിയും ബാബുവും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് മർദനമേറ്റതെന്ന് പൊലീസ് പറയുന്നു.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *