അധ്യാപകദമ്പതി കൂട്ട കൊലക്കേസിൽ ഞെട്ടിക്കുന്ന ക്ലൈമാക്സ്. പ്രതി മരുമകൻ.

ബറൂച്ച് : ബറൂച്ചിലെ വാലിയയിലെ ഗണേഷ് ഗാർഡൻ സൊസൈറ്റിയിൽ അധ്യാപക ദമ്പതികളുടെ ഇരട്ട കൊലപാതക കേസിൽ മുഖ്യപ്രതിയായ ദമ്പതികളുടെ മരുമകനും അദ്ധ്യാപകനുമായ വിവേക് രാജേന്ദ്രകുമാർ ദുബെയെ പോലീസ് അറസ്റ്റ് ചെയ്തു.ബാങ്ക് വായ്പകൾ, പലിശയ്ക്ക് പണം, ഓഹരി വിപണി എന്നിവയിൽ 35 ലക്ഷം വരെ കടം ഉണ്ടായിരുന്ന പ്രതി സാമ്പത്തികമായി ഉയർച്ചയിൽ നിൽക്കുന്ന ഭാര്യ പിതാവായ ജിതേന്ദ്രസിങ് ബോറാദാരയുടെ വീട്ടിൽ മോഷണം നടത്താൻ നേരത്തെ പദ്ധതി ഇട്ടിരുന്നതായും, ഇതിന്റെ ഭാഗമായി ഗാന്ധിനഗറിൽ നിന്ന് വാലിയയിലേക്ക് തന്റെ കാറിൽ എത്തിയ പ്രതി വീട്ടിൽ കയറി സ്വർണ്ണവും വെള്ളിയും ആഭരണങ്ങളും പണവും കൊള്ളയടിച്ച് തടയാൻ ചെന്ന അമ്മായിയമ്മയെയും അമ്മായിയപ്പനെയും ക്രൂരമായി കൊലപ്പെടുത്തി ഓടി രക്ഷപെട്ടതായും പോലീസിൽ മൊഴി നൽകി.പ്രതിയിൽ നിന്ന് 43,000 രൂപ പണവും സ്വർണ്ണ, വെള്ളി ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ പോലീസ് കൂടുതൽ നിയമനടപടി സ്വീകരിച്ചു വരികയാണ്.
റിപ്പോർട്ട് gnm