4,27,021 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ നാളെ പരീക്ഷ എഴുതുവാൻ പരീക്ഷ കേന്ദ്രങ്ങളിലേക്ക്.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിൽ.
തിരുവനന്തപുരം : എസ് എസ് എൽ സി പരീക്ഷ നാളെ തുടക്കം, ഈ മാസം 26 വരെയാണ് പരീക്ഷ. 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും ഉൾപ്പെടെ 4,27,021 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തൊട്ടാകേ 2964 കേന്ദ്രങ്ങളും ലക്ഷദ്വീപിൽ 9 ഉം ഗൾഫ് രാജ്യങ്ങളിൽ 7 കേന്ദ്രങ്ങളാണ് സഞ്ജമായിരിക്കുന്നത്.സർക്കാർ സ്കൂളുകളിൽ നിന്ന് 1,42,298 ഉം എയിഡഡ് സ്കൂളുകളിൽ നിന്ന് 2,55,092 കുട്ടികളും അൺഎയിഡഡ് സ്കൂളുകളിൽ നിന്ന് 29,631 ഉം ഗൾഫ്മേഖലയിൽ നിന്ന് 682 ഉം ലക്ഷദ്വീപിൽ നിന്നും 447 കുട്ടികളും ഇപ്രാവശ്യം പരീക്ഷ എഴുതുന്നത്. ഇവർക്ക് പുറമെ ഓൾഡ് സ്കീമിൽ (പി സി ഒ) 8 കുട്ടികളും എഴുതുന്നുണ്ട്. മലപ്പുറം റവന്യു ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് 28,358 പേർ. ഏറ്റവും കുറവ് ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ നിന്നുമാണ് 1,893 പേർ. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി കെ എം എം എച് എസ് എസ് എടരിക്കോട്, കുട്ടികളുടെ എണ്ണം 2,017. ഏറ്റവും കുറച്ച് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് തിരുവനന്തപുരം ഫോർട്ട് ഗവണ്മെന്റ് സംസ്‌കൃത എച് എസിലാണ്. ഒരു കുട്ടി മാത്രമാണ് ഇവിടെ പരീക്ഷ എഴുതുന്നത്.ടി എച് എസ് എൽ സി വിഭാഗത്തിൽ ഇത്തവണ 48 കേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. എ എച് എസ് എൽ സി വിഭാഗത്തിൽ ഒരു പരീക്ഷ കേന്ദ്രമാണുള്ളത് ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കണ്ടറി, 65 കുട്ടികളാണ് ഇവിടെ പരീക്ഷക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ് എസ് എൽ സി (ഹിയറിങ്ങ് ഇമ്പായേർഡ്) വിഭാഗത്തിൽ 29 പരീക്ഷകേന്ദ്രങ്ങളിലായി 206 കുട്ടികളും ടി എച് എസ് എസ് എൽ സി (ഹിയറിങ്ങ് ഇമ്പായേർഡ്) വിഭാഗത്തിൽ ഒരു കേന്ദ്രത്തിൽ 12 കുട്ടികളും പരീക്ഷ എഴുതും.മൂല്യനിർണയം ഏപ്രിൽ 3 മുതൽ ഏപ്രിൽ 26 വരെ 2 ഘട്ടങ്ങളിൽ നടത്തും, സംസ്ഥാനത്ത് മൊത്തം 72 കേന്ദ്രീകൃത മൂല്യനിർണ്ണയ കേന്ദ്രങ്ങളിൽ എസ് എസ് എൽ സി ഉത്തരകടലാസ് മൂല്യനിർണയം നടക്കും. ആദ്യഘട്ടം ഏപ്രിൽ 3 ന് തുടങ്ങി 11 ന് അവസാനിക്കും. രണ്ടാം ഘട്ടം ഏപ്രിൽ 21 ന് തുടങ്ങി 26 ന് അവസാനിക്കും. മൂല്യനിർണ്ണയ കേന്ദ്രങ്ങളിലേക്കുള്ള അഡിഷണൽ ചീഫ് എക്സാമിനർമാരുടെയും, അസിസ്റ്റന്റ് എക്സാമിനർമാരുടെയും നിയമന ഉത്തരവുകൾ ഈ മാസം 10 ആം തിയതി മുതൽ പരീക്ഷഭവന്റെ വെബ്സൈറ്റിൽ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിർണ്ണയത്തിന് മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് മൂന്നാംവാരത്തിൽ ആരംഭിക്കും.പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.

