ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു

ദുബൈ: പാലക്കാട് ജില്ലയിലെ പാലക്കയം കുണ്ടംപൊട്ടി മേലെ മുറിയിൽ ജോണിയുടെ മകൻ സിജോ(40)ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. 12 വർഷമായി സിജോ ദുബൈയിൽ ജോലി ചെയ്തുവരികയായിരുന്നു. മോട്ടോർസൈക്കിളിൽ പോകുമ്പോൾ വാഹനാപകടത്തിൽ മരിച്ചതായാണ് വിവരം. ദുബൈയിൽ കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു സിജോ. ഭാര്യയും മകളുമൊത്ത് ദുബൈയിലായിരുന്നു താമസം. ഭാര്യ അഞ്ജു ദുബൈയിൽ സ്കൂൾ അധ്യാപികയാണ്. മകൾ: ജുവാന. മാതാവ്: സെലിൻ.

