ബൈക്കും കാറും കൂട്ടിയിടിച്ചു :ഒരു മരണം :ആരുപേർക്ക് പരുക്ക്
നിലമേൽ :അപകടത്തിൽപ്പെട്ട പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് വന്ന കാർ ബൈക്കിൽ തട്ടിയശേഷം ലോറിയിൽ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരി കാരേറ്റ് കൃഷ്ണലയത്തിൽ അശ്വതി (38) മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 12 മണിയോടെ പുതുശ്ശേരിയിൽ ആയിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന ശാസ്താംകോട്ട പോരുവഴി കോടത്ത് വടക്കതിൽ വീട്ടിൽ ഷാജി (49), ഭാര്യ ഷഹാന (38) മക്കളായ അമാൻ (6) ആദം (7) കാർ ഡ്രൈവർ നെട്ടയത്തറ സ്വരസ്വതി വിലാസത്തിൽ പ്രസാദ് ( 58) എന്നിവർക്കാണ് പരിക്കേറ്റത് ബൈക്കിൽ ഭർത്താവ് ബിനുവിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തതാണ് അശ്വതി. ഗുരുതരാവസ്ഥയിൽ അശ്വതിയെ വെഞ്ഞാറമൂട് ആശുപ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ രാത്രിയാണ് മരിച്ചത്. ബിനുവും പരിക്കേറ്റ് ആശുപത്രിയിലാണ്. മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

