March 23, 2026

തിരുവനന്തപുരത്ത് പതിനൊന്നുകാരി ജീവനൊടുക്കിയ നിലയിൽ.

  • February 16, 2025
  • 0 min read
തിരുവനന്തപുരത്ത് പതിനൊന്നുകാരി ജീവനൊടുക്കിയ നിലയിൽ.

വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ജനലിൽ കെട്ടിയ റിബൺ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതുദേഹം

തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് പതിനൊന്നുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സുഭാഷ് നഗറിൽ ആണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ജനലിൽ കെട്ടിയ റിബൺ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. ഓട്ടോ ഡ്രൈവറായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും വീട്ടിലില്ലായിരുന്നു.ഇളയ കുട്ടി അറിയിച്ചതിനെ തുടർന്ന് അയൽക്കാരാണ് റിബൺ മുറിച്ച് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം നടന്നത്. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെയിൽ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ശ്രീകാര്യം പോലീസ് അന്വേഷണമാരംഭിച്ചു.(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ

Leave a Reply

Your email address will not be published. Required fields are marked *