April 1, 2026

പ്രധാനമന്ത്രി അമേരിക്കയിൽ :ട്രംപ്മായി കൂടിക്കാഴ്ച നടത്തും

  • February 13, 2025
  • 1 min read
പ്രധാനമന്ത്രി അമേരിക്കയിൽ :ട്രംപ്മായി കൂടിക്കാഴ്ച നടത്തും

സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാന്‍ഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യും

ഡൊണാൾഡ് ട്രംപ് രണ്ടാമത് പ്രസിഡന്റ് ആയതിന് ശേഷമുള്ള ആദ്യ സന്ദർശനവുമാണിത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചുമണിക്കാകും മോദി-ട്രംപ് കൂടിക്കാഴ്ച നടക്കുക. ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണള്‍ഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. പ്രധാനമന്ത്രി ഇലോണ്‍ മസ്‌കുമായും കൂടിക്കാഴ്ച നടത്തിയേക്കും. സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാന്‍ഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തേക്കും.

“അൽപ്പം മുമ്പ് വാഷിങ്‌ടൺ ഡിസിയിൽ എത്തി. ഡൊണാൾഡ് ട്രംപിനെ കാണാനും ഇന്ത്യ-യുഎസ്എ സമഗ്ര നയതന്ത്ര ബന്ധം കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനും നമ്മുടെ രാജ്യത്തിന്‍റെ മികച്ച ഭാവിക്കും വേണ്ടി ഇരു രാജ്യങ്ങൾ അടുത്ത് പ്രവർത്തിക്കുന്നത് തുടരും,” എന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *