ഇന്നും കാട്ടാന ആക്രമണം: യുവാവിനെ തുമ്പിക്കൈ കൊണ്ട് അടിച്ച് കൊന്നു

കാട്ടാനയുടെ ആക്രമണത്തില്‍ ഒരു യുവാവിന്കൂടി ജീവൻ നഷ്ടമായി.വയനാട് സുൽത്താൻബത്തേരി നൂൽപ്പുഴയിലാണ് സംഭവം.നൂല്‍പ്പുവ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ വെച്ചായിരുന്നു ആക്രമണം. കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നു എന്നാണ് വിവരം. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ വരുമ്പോഴാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്.മനുവിന്റെ ഭാര്യയെ കാണ്മാനില്ല
റിപ്പോർട്ട് അനീഷ് ചുനക്കര