ഇരിട്ടി ടൗണിൽ യുവാവിന്റെ പരാക്രമം; സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ച യുവാവിനെ ഫയർഫോഴ്സിന്റെ സഹായത്തോടെ ഇരിട്ടി പോലീസ് പിടികൂടി.

ഇരിട്ടി: ഇരിട്ടി ടൗണിൽ യുവാവിന്റെ പരാക്രമം. സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ച യുവാവിനെ ഫയർഫോഴ്സിന്റെ സഹായത്തോടെ ഇരട്ടി പോലീസ് പിടികൂടി. ആറളം ഫാം പുനരധിവാസമേഖലയിൽ താമസിക്കുന്ന യുവാവാണ് അക്രമം നടത്തിയത്. തുടർന്ന് നാട്ടുകാർ ഇയാളെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചപ്പോൾ പുതിയ സ്റ്റാൻ്റിലെ കെട്ടിടത്തിൻ്റെ 2-ാം നിലയിൽ കയറി. ഫയർ ഫോഴ്സിൻ്റെ സഹയത്തോടെ നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ താഴെയിറക്കുകയായിരുന്നു. മധ്യലഹരിയിൽ ആണ് ഇയാൾ അക്രമം നടത്തിയതെന്ന് പറഞ്ഞു. കാലിന് പരിക്കുള്ളതിനാൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി