മുഖത്തേക്ക് ടോര്‍ച്ചടിച്ചതിനെ ചൊല്ലി തര്‍ക്കം; പാലക്കാട് മൂന്ന് പേര്‍ക്ക് കുത്തേറ്റു

ഒറ്റപ്പാലം : പാലപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ പത്തുപേരെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. പാലപ്പുറം മുണ്ടൻഞാറയിൽ വെച്ച് ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. പാടവരമ്പത്തിരിക്കുകയായിരുന്ന സംഘത്തിന് നേരെ ടോർച്ചടിച്ചതിലുള്ള വിരോധമാണ് സംഘർഷത്തിൽ കലാശിച്ചത്.
പരുക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അതേ സമയം നാളെ നടക്കാനിരിക്കുന്ന ചിനക്കത്തൂർ പൂരാഘോഷവുമായി സംഘർഷത്തിന് ഒരു ബന്ധവുമില്ലെന്ന് ആഘോഷ കമ്മിറ്റികൾ അറിയിച്ചു.
✍️Hr. സലിം, കാവശ്ശേരി
**🔍11-03-2025🔍ഒറ്റപ്പാലം : പാലപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ പത്തുപേരെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. പാലപ്പുറം മുണ്ടൻഞാറയിൽ വെച്ച് ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. പാടവരമ്പത്തിരിക്കുകയായിരുന്ന സംഘത്തിന് നേരെ ടോർച്ചടിച്ചതിലുള്ള വിരോധമാണ് സംഘർഷത്തിൽ കലാശിച്ചത്.പരുക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അതേ സമയം നാളെ നടക്കാനിരിക്കുന്ന ചിനക്കത്തൂർ പൂരാഘോഷവുമായി സംഘർഷത്തിന് ഒരു ബന്ധവുമില്ലെന്ന് ആഘോഷ കമ്മിറ്റികൾ അറിയിച്ചു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി