കോന്നിയിൽ അവശനിലയിൽ കണ്ട കാട്ടാന ചരിഞ്ഞു

കോന്നി തണ്ണിത്തോട് മൂഴിക്ക് സമീപം അവശനിലയില്‍ രണ്ട് ദിവസമായി കണ്ട കാട്ടാന ചരിഞ്ഞു. വനത്തിനുള്ളിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. കൊക്കോത്തോട് സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ആനയെ കണ്ടെത്തുകയായിരുന്നു.അതിനിടെ, കോട്ടയം കങ്ങഴയില്‍ യുവാവിനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാട് സ്വദേശി സച്ചിന്‍ സജി ആണ് മരിച്ചത്. 22 വയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ യുവാവിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ സമീപത്തെ പുരയിടത്തില്‍ ജോലിക്കെത്തിയവരാണ് ഉപയോഗ്യശൂന്യമായ കുളത്തില്‍ മൃതദേഹം കണ്ടത്.