March 13, 2025

കെഎസ്ആർടിസി ബസിൽ യാത്രക്കാരി കുഴഞ്ഞുവീണു

  • February 8, 2025
  • 0 min read
കെഎസ്ആർടിസി ബസിൽ യാത്രക്കാരി കുഴഞ്ഞുവീണു

കൊച്ചി: എറണാകുളം അങ്കമാലിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം ബസ്സിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനായി. കട്ടപ്പനയിൽ നിന്നും ആനക്കാംപൊയിലിലേക്ക് പോയ സൂപ്പർഫാസ്റ്റ് ബസ്സിലായിരുന്നു സംഭവം. യാത്രയ്ക്കിടെ വേങ്ങൂർ ഭാഗത്ത് വച്ച് കുഴഞ്ഞുവീണ യാത്രക്കാരിയെ ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് ബസിൽ തന്നെ എത്തിക്കുകയായിരുന്നു.ഒക്കൽ സ്വദേശിനി ഷീല ഗോപിയാണ് കുഴഞ്ഞുവീണത്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ഡ്രൈവർ അഷ്റഫും കണ്ടക്ടർ സമദുമാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *