March 23, 2026

കുഞ്ഞിനെ കിണറ്റിലിട്ടതിന്റെ കാരണം വെളിപ്പെടുത്തി പ്രതി

  • February 2, 2025
  • 0 min read
കുഞ്ഞിനെ കിണറ്റിലിട്ടതിന്റെ കാരണം വെളിപ്പെടുത്തി പ്രതി

തിരുവനന്തപുരം :ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന്‍റെ ഞെട്ടലിൽ നിന്ന് കേരളം കരകയറിയിട്ടില്ല. തനിക്ക് ഉൾവിളി ഉണ്ടായതിനെത്തുടർന്ന് കുട്ടിയെ കിണറ്റിലേക്കിടുകയായിരുന്നുവെന്നാണ് ഒടുവിൽ ഹരികുമാർ പറഞ്ഞത്. ഒരു മൊഴി നൽകി മിനിറ്റുകൾക്കകമാണ് പ്രതി അത് മാറ്റി പറയുന്നത്. മാത്രമല്ല, കുട്ടിയുടെ അമ്മയും ഹരികുമാറിന്റെ സഹോദരിയുമായ ശ്രീതുവിനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഒരാഴ്ച മുമ്പാണ് ഹരികുമാറിൻ്റെ അച്ഛൻ ഉദയകുമാർ മരിച്ചത്. ഇതിലും ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതു സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *