March 13, 2025

ഹണി റോസിന്റെ പരാതിയിൽ രാഹുലിനെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ്

  • January 28, 2025
  • 0 min read
ഹണി റോസിന്റെ പരാതിയിൽ  രാഹുലിനെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ്

നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ്. രാഹുൽ ഈശ്വറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണ് എറണാകുളം സെൻട്രൽ‍ പൊലീസ് റിപ്പോര്‍ട്ട് നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചു, അധിക്ഷേപ പരാമർശങ്ങൾ നടത്താൻ ആള്‍ക്കൂട്ടത്തെ പ്രേരിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയിരുന്നു. നടിയുടെ വസ്ത്രധാരണ രീതി ടെലിവിഷന്‍ ചർച്ചകളിൽ രാഹുൽ ഈശ്വർ വിമർശിക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *