March 23, 2026

റിപബ്ലിക് ദിന പരേഡ് ചടങ്ങിനിടെ സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു

  • January 26, 2025
  • 1 min read
റിപബ്ലിക് ദിന പരേഡ് ചടങ്ങിനിടെ സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു

തിരുവനന്തപുരം : സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന റിപബ്ലിക് ദിന പരേഡുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു. സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസാണ് കുഴഞ്ഞുവീണത്.ഗവര്‍ണറുടെ പ്രസംഗത്തിനിടെയാണ് കമ്മീഷണർ കുഴഞ്ഞുവീണത്. വെയിലേറ്റാണ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണത്. ഉദ്യോഗസ്ഥന് വേദിക്ക് സമീപമുള്ള ആംബുലൻസിൽ പ്രാഥമിക ശുശ്രൂഷ നല്‍കി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വേദിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.സെൻട്രൽ സ്റ്റേഡിയത്തിൽ 76-ാമത് റിപ്പബ്ലിക് ദിന പരേഡ് പുരോഗമിക്കുകയാണ്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെച്ചുകൊണ്ട് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *