March 23, 2026

ഷാരോൺ കൊലപാതകം – അപൂർവങ്ങളിൽ അപൂർവ്വം എന്ന് പ്രോസിക്യൂഷൻ :ഗ്രീഷ്മയുടെയും അമ്മാവൻ്റെയും ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും

  • January 18, 2025
  • 1 min read
ഷാരോൺ കൊലപാതകം – അപൂർവങ്ങളിൽ അപൂർവ്വം എന്ന് പ്രോസിക്യൂഷൻ :ഗ്രീഷ്മയുടെയും  അമ്മാവൻ്റെയും ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും

കാമുകനെ വിഷം കൊടുത്ത് കൊന്ന കേസ്പാറശ്ശാല ഷാരോൺ കൊലപാതകം – അപൂർവങ്ങളിൽ അപൂർവ്വം എന്ന് പ്രോസിക്യൂഷൻ വാദിച്ചു*പാറശ്ശാല ഷാരോൺ രാജ് (23) കൊലപാതക കേസ് അപൂർവങ്ങളിൽ അപൂർവ്വമെന്ന് പ്രോസിക്യൂഷൻ വാദം.നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ കേസിൽ ശിക്ഷാ വിധിക്ക് മുമ്പുള്ള അന്തിമ വാദത്തിലാണ് പ്രോസിക്യഷിൻ്റെ പരാമർശം.കാമുകനെ കഷായത്തിൽ കീടനാശിനി ചേർത്ത് കൊലപ്പടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പരാമാവധി ശിക്ഷ നൽകണമെന്നും ഇതിനാൽ പ്രോസിക്യൂഷൻ വാദിച്ചു.എന്നാൽ തനിക്ക് 24 വയസ് മാത്രമാണ് പ്രായമെന്നും, തുടർ പഠനത്തിനായി പോകണമെന്നും ഒന്നാം പ്രതി ഗ്രീഷ്മക്ക് വേണ്ടി എതിർഭാഗം അഭിഭാഷകനും കോടതിയിൽ പറഞ്ഞു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *