ടിഎംകെ പള്ളിത്തുറ വാർഡ് ചാപ്റ്റർ ഉദ്ഘാടനവും ക്രിസ്തുമസ്- നവവർഷ സംഗമവും നടത്തി.
ഉദ്ഘാടനം തിരുവനന്തപുരം നഗരസഭാ പൊതുമരാമത്തുകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ മേടയിൽ വിക്രമൻ നിർവ്വഹിച്ചു.
അംഗപരിമിതരുടെ ശാക്തീകരണം, സ്ത്രീസുരക്ഷ, പരിസ്ഥിതി സംരക്ഷണം, ആരോഗ്യപരിപാലനം, പ്രകൃതി ക്ലബ്ബുകൾ, നാട്ടുവൈദ്യം, പകൽവീട്, വിശപ്പുരഹിത വാർഡുകൾ, അടുക്കളത്തോട്ടം, വീട്ടുവളപ്പിലെ കൃഷി രീതികൾ, സമ്പാദ്യ ശീലം, ദരിദ്ര ജനസേവ തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച ദിസ്-എബിലിറ്റി മിഷൻ കേരളയുടെ പള്ളിത്തുറ വാർഡ് ചാപ്റ്ററിന്റെ ഉദ്ഘാടനം തിരുവനന്തപുരം നഗരസഭാ പൊതുമരാമത്തുകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ മേടയിൽ വിക്രമൻ നിർവ്വഹിച്ചു.

ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും കൗൺസിലർ വാഗ്ദാനം ചെയ്തു.ടിഎംകെ ചാപ്റ്റർ പ്രസിഡന്റ് റോസ്മേരി.എം അധ്യക്ഷത വഹിച്ചു. ഇൻഡാക് നാഷണൽ പ്രസിഡന്റും ദിസ്എബിലിറ്റി മിഷൻ കേരളയുടെ ചെയർമാനുമായ ഡോ.എഫ്എം. ലാസർ ചാപ്റ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സാന്താക്ലോസ് വരവറിയിച്ച് കേക്ക് മുറിക്കലിനു നേതൃത്വം നൽകി. തുടർന്ന് പള്ളിത്തുറ ഇടവക വികാരി ഫാ.ബിനു ജോസഫ് അലക്സ് അനുഗ്രഹ പ്രഭാഷണവും ആലംകോട് ജമാ അത്ത് ഉസ്താദും സൈക്കോളജിക്കൽ കൗൺസിലരുമായ കെപി.അഹമ്മദ് മൗലവി എംഡി മുഖ്യപ്രഭാഷണവും നടത്തി.കെപിസിസി മെമ്പർ അഡ്വ.ജെഎസ്. അഖിൽ, ബിജെപി ഉള്ളൂർ ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് വി.എസ്സ്.മണികണ്ഠൻ, ആറ്റിപ്ര സിപിഐ (എം) ലോക്കൽ സെക്രട്ടറി വിനിൽകുമാർ.എസ്, ടിഎംകെ മിഷൻ കോർഡിനേറ്റർമാരായ ബിആർ.രാജു, പിആർഎസ്.പ്രകാശൻ, പിഎസ്ആർഎ പ്രസിഡന്റ് ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു. പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ പിന്തുണ നൽകണമെന്ന് സമ്മേളനം നേതാക്കളോട് ആവശ്യപ്പെട്ടു.തുടർന്ന് നടന്ന വിഷയാവതരണങ്ങളിൽ സ്ത്രീകളും സാമൂഹിക പ്രവർത്തനവും, മാധ്യമ വിചാരം, അംഗപരിമിതരുടെ വികസനം, പരിസ്ഥിതിയും ആരോഗ്യവും, സംഗീത-കലാസ്വാദനം എന്നിവയിൽ യഥാക്രമം പൂജപ്പുര വിമൻ പ്രൊട്ടക്ഷൻ ഓഫീസ് ലീഗൽ അഡ്വൈസർ അഡ്വ.അശ്വതി ബാബു.എസ്, എഴുത്തുകാരൻ കേരളത്തനിമ ചീഫ് എഡിറ്റർ മേനംകുളം ശിവപ്രസാദ്, കഴക്കൂട്ടം അക്ഷയ കേന്ദ്രം എന്റർപ്രണർ അലാറിക് ഡിക്രൂസ്.എം, രാജിമോൾ, ലിജി മാർക്കോസ്, കൊച്ചുത്രേസ്യ.എസ് എന്നിവർ സംസാരിച്ചു. കുട്ടികളും മുതിർന്നവരും പങ്കെടുത്ത കരോക്കെ ഗാനമേളയും വിനോദ പരിപാടികളും നടന്നു. കേക്ക് വിതരണം, പങ്കാളികൾക്ക് ഗിഫ്റ്റ് നൽകൽ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
ലില്ലി ബെനറ്റ്, ആഗ്നെസ്, സിൽവസ്റ്റർ, അപ്ലോനീയാ കൊച്ചപ്പൻ, ടിബൻഷാ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഫോട്ടോ നോട്ട്:.ദിസ്-എബിലിറ്റി മിഷൻ കേരളയുടെ പള്ളിത്തുറ വാർഡ് ചാപ്റ്ററിന്റെ ഉദ്ഘാടനം തിരു.നഗരസഭ പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ മേടയിൽ വിക്രമൻ വനിർവ്വഹിക്കുന്നു. ഇൻഡാക് നാഷണൽ പ്രസിഡന്റ് ഡോ.എഫ്എം.ലാസർ, ചാപ്റ്റർ പ്രസിഡന്റ് റോസ്മേരി.എം, ഇടവക വികാരി ഫാ.ബിനു ജോസഫ് അലക്സ്, വിനിൽകുമാർ.എസ്, വിഎസ്.മണികണ്ഠൻ, ബിആർ. രാജു, ജസ്റ്റിൻ ഫെർണാണ്ടസ്, ശ്രീറാം മുത്തുറാം എന്നിവർ സമീപം.
