March 23, 2026

ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി

  • December 25, 2024
  • 1 min read
ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി

മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കിട്ടിയത്

തിരുവനന്തപുരം : ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞെത്തി. പുലർച്ചെ 5.50-നാണ് ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പെൺകുഞ്ഞിനെ ലഭിച്ചത്. ആരോഗ്യമന്ത്രി വീണജോര്‍ജ് ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷം പങ്കുവെക്കുകയും ചെയ്തു. ഒപ്പം കുഞ്ഞിനിടാനുള്ള പേരുകളും ക്ഷണിക്കുന്നുവെന്ന് മന്ത്രി കുറിച്ചു.”ഇന്ന് ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്. ഈ മകള്‍ക്ക് നമുക്കൊരു പേരിടാം. പേരുകള്‍ ക്ഷണിച്ചു കൊള്ളുന്നു”- മന്ത്രി കുറിച്ചു.പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കമന്റുകളായി നിരവധി പേരുകളും എത്തി. ക്രിസ്മസ് രാവില്‍ ലഭിച്ച കുഞ്ഞായതിനാല്‍ ക്രിസ്മസ് പശ്ചാത്തലത്തിലുള്ള പേരുകളാണ് ഭൂരിഭാഗം പേരും പറഞ്ഞത്.ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *