November 21, 2024

10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു

  • November 21, 2024
  • 1 min read
10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു

ദില്ലി: 2024-25 അധ്യയന വർഷത്തിലെ 10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷാ തിയ്യതി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15 നാണ് പരീക്ഷകൾ തുടങ്ങുക.

സിബിഎസ്ഇ പത്താം ക്ലാസിൽ ആദ്യ പരീക്ഷ ഇംഗ്ലീഷാണ്. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 ന് തുടങ്ങി മാർച്ച് 18ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിനാണ് അവസാനിക്കുക.

10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങളും സിബിഎസ്ഇ പുറത്തുവിട്ടു. പത്താം ക്ലാസിലേക്കുള്ള പ്രായോഗിക പരീക്ഷകൾ 2025 ജനുവരി 1 നും 12 ക്ലാസിലേക്കുള്ള പരീക്ഷകൾ ഫെബ്രുവരി 15 നും ആരംഭിക്കും. എക്‌സ്‌റ്റേണൽ എക്‌സാമിനറുടെ മേൽനോട്ടത്തിലാണ് 12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുക. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ അതത് സ്‌കൂളുകളിലെ അധ്യാപകരുടെ സാന്നിധ്യത്തിൽ നടത്തും.

cbse.gov.in എന്ന വെബ്സൈറ്റിൽ നിന്നും വിശദമായ ടൈം ടേബിൾ ലഭിക്കും. cbseacademic.nic.in എന്ന വെബ്സൈറ്റിൽ നിന്നും ചോദ്യ പേപ്പറുകളുടെ സാമ്പിൾ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *