മുനമ്പം വിഷയത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നു:എം.വി. ഗോവിന്ദൻ.
പാലക്കാട് ഇനിയും ബോംബുകൾ പൊട്ടും
മുനമ്പം വിഷയത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്ത് എവിടെയും സർക്കാർ കുടിയൊഴിപ്പക്കൽ പ്രോത്സാഹിപ്പിക്കില്ല. സുരേഷ് ഗോപിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ കേരളത്തിലെ സാധാരണ മനുഷ്യർക്ക് നിൽക്കാനുള്ള ഒരു ഇടമാണിത്. ആ ഇടം കിട്ടിയതിന് ഒരു ചരിത്രമുണ്ട്. ഇപ്പോൾ കുറച്ച് ആളുകൾ ചേർന്ന് ഞങ്ങളാണ് ഇവർക്കു വേണ്ടി പ്രവർത്തിക്കുന്നതെന്ന് വരുത്തി തീർക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനകത്ത് അതിശക്തമായ രീതിയിലുള്ള ധ്രുവീകരണത്തിനാണ് ശ്രമമെന്നും ഗോവിന്ദൻ പറഞ്ഞു.
നേരത്തെ കള്ളപ്പണ പരാതിയിൽ ശക്തമായ അന്വേഷണം വേണമെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. കേസ് രജിസ്റ്റർ ചെയ്തോ ഇല്ലയോ എന്നൊന്നും നോക്കേണ്ട. കോണ്‍ഗ്രസും ബിജെപിയും കള്ളപ്പണം ഉപയോഗിക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.
പാലക്കാട് ഇനിയും ബോംബുകൾ പൊട്ടും. പാർട്ടിക്ക് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് കരുതേണ്ടെന്നും പി. സരിന് ജയം ഉറപ്പാണെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.