പിന്തുണ വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു: പി.വി. അൻവർ
റിപ്പോർട്ട് അശ്വതി
പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടുവെന്ന് പി.വി. അൻവർ എംഎൽഎ. യുഡിഎഫുമായി ഈക്കാര്യത്തിൽ ചർച്ച നടന്നതായും അൻവർ പറഞ്ഞു.
എന്നാൽ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും തീരുമാനം എടുക്കുകയുള്ളുവെന്നും അൻവർ വ്യക്തമാക്കി. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പിൻവലിക്കാൻ യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടതായും അൻവർ പറഞ്ഞു.
കഴിഞ്ഞ ദിവസം വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് അൻവർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി ജയിക്കാനുള്ള സാധ്യത തടയാന്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് യു.ഡി.എഫിന് പിന്തുണ നല്‍കാമെന്ന് നേരത്തെ അൻവർ പറഞ്ഞിരുന്നു.
പകരം ചേലക്കരയില്‍ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയെ യു.ഡി.എഫ് പിന്തുണയ്ക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. മുൻ കോൺഗ്രസ് നേതാവ് എൻ. കെ. സുധീറാണ് അൻവറിന്റെ പാർട്ടിയുടെ ചേലക്കരയിലെ സ്ഥാനാർഥി. മിൻഹാജ് മെദാർ ആണ് അൻവറിന്റെ പാർട്ടിയുടെ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥി.