ബ്രിട്ടീഷ് ഗായകൻ ലിയാം പെയ്‌ൻ മരിച്ച നിലയിൽ
ബ്രിട്ടീഷ് ഗായകനും പ്രശസ്ത ബോയ്ബാൻഡ് വൺ ഡയറക്ഷനിലെ അംഗവുമായിരുന്ന ലിയാം പെയ്‌ന് ദാരുണാന്ത്യം. അർജന്റീനൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലുള്ള കാസസർ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണുമരിച്ച നിലയിലാണ് ലിയാമിന്റെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. താമസിച്ചിരുന്ന ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‌തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.