November 21, 2024

നാനാത്വത്തിൽ ഏകത്വം വിളിച്ചോതി ശാന്തിഗിരി കുന്നിൽ സാംസ്‌കാരിക മഹോത്സവം…

  • October 12, 2024
  • 1 min read
നാനാത്വത്തിൽ ഏകത്വം വിളിച്ചോതി ശാന്തിഗിരി കുന്നിൽ സാംസ്‌കാരിക മഹോത്സവം…

(EDITORIAL, MNTV NEWS)

ആത്മീയ ആരാധനാലയങ്ങൾ സമൂഹത്തിന്റെ തലസ്ഥാനങ്ങളായി വർത്തിക്കണം… ഈ ചിന്തയുടെ നേർച്ചിത്രമാണ് ശാന്തിഗിരി ആശ്രമം..
നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ സന്ദേശങ്ങൾ പ്രതിഫലിപ്പിച്ച് പ്രകൃതിയെ മനുഷ്യമനസിനോട് ചേർത്ത് പിടിക്കുന്ന നയനമനോഹര കാഴ്ചകളാണ് ശാന്തിഗിരി കുന്നിൽ എവിടെയും… എല്ലാകാലവും ആത്മശാന്തി നേടിയ ഗുരു സാന്നിധ്യം ഉണ്ടാകുമെന്ന സദ്ഗുരു വാക്യം പോലെ സർവ്വാ ദരണീയ ഗുരുരത്നം ജ്ഞാന തപസ്വിയിലൂടെ സദ് ഗുരു സന്ദേശങ്ങൾ ഉത്സവമായി മാറുകയാണിവിടെ..
ഇന്ന്
എഴുത്തിന്റെയും അക്ഷരങ്ങളുടെയും സംവാദങ്ങളുടേടും സംവേദനങ്ങളുടെയും നാളുകളിലൂടെയാണ് ശാന്തിഗിരി ഫെസ്റ്റ് മുന്നേറുന്നത്… സാഹിത്യോത്സവങ്ങൾ, കവിയരങ്ങുകൾ, മലയാള മനോരമയുടെ ഹോർത്തൂസ് അക്ഷര പ്രയാണം അടക്കം പുസ്തക അക്ഷരപ്രേമികളുടെ പറുദീസകൂടിയാകുകയാണ് ശാന്തിഗിരി ഫെസ്റ്റ്…
250 ലധികം വൈവിധ്യമേറിയ സ്റ്റാളുകൾ,പക്ഷി സങ്കേതം, ഉരഗങ്ങൾ ഉൾപ്പെടെയുള്ള പെറ്റ്സ് ഷോ, ആകാശ ഊഞ്ഞാലും ഏറ്റവും വ്യാസമേറിയ മരണകിണറും കുട്ടികളുടെ ബോട്ടിങ്ങും, മറ്റ് റൈഡുകളും അമ്യുസ്മെന്റ് സെക്ടറിനെ വ്യത്യസ്തമാക്കുന്നു… ഏറെ ആകർഷണം വിശാലമായ ജലാശയത്തിൽ ഒരുക്കിയിരിക്കുന്ന കൃത്രിമ വെള്ളച്ചാട്ടവും വാട്ടർ ഫൗണ്ടനുമാണ്.. രാത്രിയിലെ പ്രകാശക്രമീകരന്നങ്ങളിൽ ഈ ജലമേള നോക്കി നിന്നുപോകും..
വ്യത്യസ്ത രുചിപകർന്ന് ഫുഡ്‌കോർട്ടുകൾ, പ്രകൃതിയിലൂടെ ഉല്ലസിച്ചു നടക്കാൻ നക്ഷത്ര വനം, സിദ്ധ പഞ്ചകർമ്മ ചികിത്സാലയങ്ങൾ, കരസേനയുടെ ആയുധപ്രദർശനം, ഉപ്പുതൊട്ട് കർപ്പൂരം വരെ വിലക്കുറവിൽ ലഭിക്കുന്ന ഷോപ്പിംഗ് സെക്ടർ, ആത്മീയപ്രകാശം പരത്തി താമര പർണ്ണശാല.. ശബ്ദവും പ്രകാശവിന്യാസങ്ങളും നൃത്ത സംഗീതഞ്‌ജരും സമ്മേളിക്കുന്ന സാംസ്‌കാരിക വേദികളും മൂന്നുപതിറ്റാണ്ടാത്തെ മാധ്യമനവോത്ഥാനത്തിന്റെ സാക്ഷ്യപത്രം ജനങ്ങളോടൊത്ത് ആഘോഷിക്കുന്ന ഏഷ്യാനെറ്റിന്റെ എക്‌സിബിഷൻ സ്റ്റുഡിയോ കോംപ്ലക്ക്സും.. വർണ്ണോജ്വലമായ ഫ്ലവർഷോയും… പണ്ടൊരിക്കൽ നവജ്യോതി കരുണാകര ഗുരു അരുളിച്ചെയ്ത,
” ലോകത്തിന്റെ ഒരിടത്ത് നടക്കുന്ന കാര്യങ്ങൾ നമുക്ക് ഇവിടിരുന്നു സ്നേഹത്തോടെ, പരിപൂർണ്ണ വ്യക്തതയോടെ വീക്ഷിക്കാൻ കഴിയുന്ന കാലം കടന്നുവരുമെന്ന ” വാക്കിനെ അന്ന്വർത്ഥമാക്കി മലനാട് ടിവി ഇന്ത്യയുടെയും ശാന്തിഗിരി ന്യൂസിന്റെയും തത്സമയ സംപ്രേക്ഷണങ്ങൾ… അതിലൂടെ ലോകമലയാളി പ്രേക്ഷകരും കൂടാതെ മറ്റ് ഭാഷയിലെയും ലോകഇടങ്ങളിലെയും സദ്ഗുരു ശിഷ്യരും ഓൺലൈനിലൂടെ കണ്ട് ആസ്വദിക്കുന്ന ഈ ബ്രഹത്ത് കാർണിവൽ നേരിട്ട് കാണാൻ കഴിയാതെ പോകുന്നത്
ദൗർഭാഗ്യമാണ്…കാരണം കലാ സാംസ്കാരിക സാമൂഹിക നവോത്ഥാനവും ആത്മീയ പ്രോജ്വലനവും സമ്മേളിക്കുന്ന അതി ദൈർഖ്യമേറിയ ഒരു കാർണിവൽ രാജ്യത്ത് മറ്റൊന്നില്ല എന്നതത്രേ
..
ആർ. ജയേഷ്

Leave a Reply

Your email address will not be published. Required fields are marked *