ജർമനിയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
ജര്‍മനിയിലെ ബര്‍ലിനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. മാവേലിക്കര തട്ടാരമ്പലം സ്വദേശി ആദം ജോസഫ് ( ബിജുമോൻ) ആണ് കർത്താവിൽ നിദ്രപ്രാപിച്ചത്. 30 വയസായിരുന്നു.
മാവേലിക്കര ഭദ്രാസനത്തിലെ പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ്.യുവജനപ്രസ്ഥാന സജീവ പ്രവർത്തകനും വിശുദ്ധ മദ്ബഹാ ശുശ്രുഷകനുമായിരുന്നു.
സംസ്‌കാരശുശ്രുഷ പിന്നീട്.
സംഭവത്തിൽ വിദേശികളായ പ്രതികള്‍ അറസ്റ്റിലായി.ബര്‍ലിനില്‍ അപ്ലൈഡ് സയന്‍സസ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയാണ് ആദം. ആദമിനെ രണ്ടുദിവസമായി കാണാനില്ലെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു.ആദരാഞ്ജലികൾ;
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്
