ഇന്ന് ഗാന്ധിജയന്തി
മഹാത്മാ ഗാന്ധിയെ കൊന്ന തോക്കുകൾ ഇന്ത്യയെ പിന്നോട്ടുവലിച്ചുകൊണ്ടേയിരിക്കുന്ന കാലഘട്ടത്തിൽ ഇന്ത്യയെന്ന ആശയത്തെ നിലനിർത്താനും സംരംക്ഷിക്കാനും അതീവജാഗ്രത പുലർത്താനും ഐക്യത്തോടെയുള്ള പോരാട്ടം നയിക്കാനും ആവശ്യപ്പെടുന്ന മറ്റൊരു ഗാന്ധി ജയന്തി ദിനം കൂടി കടന്നുപോകുന്നു. ഗാന്ധിയുടെ കൊലപാതകിയേയും കൊലപാതകിയുടെ പ്രത്യയശാസ്ത്രത്തെയും പിന്തുണക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. ചില മാധ്യമങ്ങൾ ഈ രക്തക്കറയെ മായ്ച്ചുകളയാനും വർഗീയവാദ രാഷ്ട്രീയത്തിന് പൊതുസമൂഹത്തിൽ സ്വീകാര്യത ലഭിക്കാനുമുള്ള സഹായം ചെയ്തുകൊടുക്കുന്നു. കേരളത്തിലും ഗാന്ധിഘാതകർക്ക് വളർച്ച കൈവരിക്കാൻ സാധിക്കും വിധത്തിൽ അവരുടെ വർഗീയ പ്രത്യയശാസ്ത്രത്തെയും അക്രമങ്ങളെയും പൊതുജനങ്ങളിലേക്കെത്തിക്കാതെ മറച്ചുപിടിക്കുന്നു. ഇന്ത്യയെന്ന ആശയത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ മറ്റെല്ലാ വ്യത്യസ്തതകളും മാറ്റിനിർത്തി പ്രതിരോധിക്കാൻ മുന്നോട്ടുവരുന്ന ജനങ്ങളുള്ളതിനാലാണ് വർഗീയവാദികൾക്കിപ്പോഴും ഗാന്ധിപ്രതിമയിൽ ഹാരമിടേണ്ടിവരുന്നത്, ഗാന്ധിസ്മരണ നടത്തേണ്ടിവരുന്നത്. ഇന്ത്യയെ നിലനിർത്താനുള്ള ഈ ഐക്യപോരാട്ടം തുടരാനും ശക്തിപ്പെടുത്താനും വർഗീയതയെ തുറന്നുകാണിക്കാനും ഊർജ്ജം പകരുന്നതാകട്ടെ 2024ലെ ഗാന്ധിജയന്തിദിനം.