October 16, 2024

വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

  • September 30, 2024
  • 0 min read
വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ആലപ്പുഴ: മുഴുവന്‍ സമയ തൊഴിലധിഷ്ഠിത, പ്രവൃത്തിപര, സാങ്കേതിക കോഴ്സുകള്‍ക്ക് പഠിക്കുന്ന വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്കും ഭാര്യമാര്‍ക്കും അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനമോ അതിലധികമോ മാര്‍ക്ക് ലഭിച്ചിരിക്കണം. നവംബര്‍ 20 ന് മുന്‍പായി സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0477 2245673

Leave a Reply

Your email address will not be published. Required fields are marked *