October 16, 2024

സംസ്ഥാനത്ത് നാളെ പലയിടങ്ങളിലായി സൈറൺ മുഴങ്ങും

  • September 30, 2024
  • 1 min read
സംസ്ഥാനത്ത്  നാളെ പലയിടങ്ങളിലായി സൈറൺ മുഴങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ  (KaWaCHam – Kerala Warning Crisis and Hazards Management System)  പ്രവർത്തന പരീക്ഷണം ഒക്ടോബ൪ ഒന്ന് ചൊവ്വാഴ്ച നടക്കും. സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.  

പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും. 

പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രാവിലെയും വൈകുന്നേരവുമായാണ് സൈറണുകളുടെ പരീക്ഷണം നടക്കും. എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളിലെയും സ്കൂളുകളിലെയും  സൈറണുകളുടെ ട്രയൽ റൺ നടക്കും. പള്ളിപ്പുറം സൈക്ലോൺ സെന്റ൪, തുരുത്തിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ്, പാലിയം ഗവ.എച്ച് എസ് എസ്, ഗവ. ജെബിഎസ് കുന്നുകര, ഗവ. എം.ഐ.യു.പി.എസ് വെളിയത്തുനാട്, ഗവ.എച്ച്.എസ്. വെസ്റ്റ് കടുങ്ങല്ലൂ൪, ഗവ. ബോയ്സ് എച്ച്.എസ്. എസ്., ആലുവ, ഗവ. ഹയ൪ സെക്ക൯ഡറി സ്കൂൾ, ശിവ൯കുന്ന്, മുവാറ്റുപുഴ, ഗവ. ഹയ൪ സെക്ക൯ഡറി സ്കൂൾ, മുടിക്കൽ, ഗവ. ഗസ്റ്റ് ഹൗസ്, എറണാകുളം, ഡിഇഒസി എറണാകുളം കളക്ടറേറ്റ് എന്നിവിടങ്ങളിലാണ് ജില്ലയിൽ ട്രയൽ റൺ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *