കൊരട്ടിയിൽ വൻ തീപിടിത്തം:കിടക്ക കട പൂർണമായും കത്തിനശിച്ചു
ത്രിശൂർ :ചാലക്കുടി കൊരട്ടിയിൽ പ്രവർത്തിക്കുന്ന ലാമിയർ എന്ന കിടക്ക കടയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ ഏകദേശം 7.30 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് നാട്ടുകാർ അറിയിച്ചു. കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നുയർന്ന പുകയും തീയും പ്രദേശത്ത് ആശങ്ക പരത്തി.പരിസരത്തുണ്ടായിരുന്നവരാണ് ആദ്യം തീപിടുത്തം ശ്രദ്ധയിൽപ്പെടുത്തി വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്. തുടർന്ന് ചാലക്കുടി, മാള, അങ്കമാലി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.അമീർ എന്നയാളുടേതാണ് സ്ഥാപനം. തീപിടിത്തത്തിൽ കട പൂർണമായും കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്




