May 11, 2026

ആരെയും കിട്ടുന്നില്ലെങ്കിൽ ഞാൻ മുഖ്യമന്ത്രിയാകാം. ഇന്ന് രാവിലെ തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ റെഡിയാണ്” : സന്തോഷ് പണ്ഡിറ്റ്

  • May 11, 2026
  • 0 min read
ആരെയും കിട്ടുന്നില്ലെങ്കിൽ ഞാൻ മുഖ്യമന്ത്രിയാകാം. ഇന്ന് രാവിലെ തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ റെഡിയാണ്” : സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. “ആരെയും കിട്ടുന്നില്ലെങ്കിൽ ഞാൻ മുഖ്യമന്ത്രിയാകാം. ഇന്ന് രാവിലെ തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ റെഡിയാണ്” എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ രസകരമായ പ്രതികരണം.രാഷ്ട്രീയ അനിശ്ചിതത്വങ്ങളും മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും തുടരുന്നതിനിടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ ഈ പരാമർശം വൈറലായത്. നിരവധി പേർ തമാശരൂപേനയും ട്രോൾ രീതിയിലും ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ്.തന്റെ വ്യത്യസ്തമായ അഭിപ്രായങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും കൊണ്ട് സ്ഥിരമായി വാർത്തകളിൽ ഇടംനേടുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. പുതിയ പരാമർശവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *