എടത്വയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
മാവേലിക്കര തെക്കേക്കര സ്വദേശിയായ യുവാവ് എടത്വ റോഡിൽബൈക്കും ജീപ്പും കൂട്ടിയിടിച്ച് മരിച്ചു.ബൈക്കിൻ്റെ പിന്നിലിരുന്നയാളാണ് മരിച്ചത്.ഓടിച്ചയാള്‍ക്കും ഗുരുതര പരിക്ക്
തിരുവല്ല /എടത്വ: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്കിന്റെ പിറകിലിരുന്ന യാത്രക്കാരനായ യുവാവ് മരിച്ചു. ബൈക്ക് ഓടിച്ച യുവാവിന് ഗുരുതര പരിക്ക്. മാവേലിക്കര തെക്കേക്കര ഭാഗം പൊന്നേഴ മീനത്തേതില്‍ കിഴക്കേതില്‍ മധുവിന്റെ മകന്‍ എം അബില്‍ കുമാര്‍ (31) ആണ് മരിച്ചത്. രാത്രി 8 മണിയോടെ എടത്വ-ചമ്പക്കുളം റോഡില്‍ ചിറയ്ക്കകം പാടത്തിന് പടിഞ്ഞാറ് വശം വൈപ്പിശ്ശേരിക്ക് സമീപത്തു വെച്ചാണ് അപകടം. ആലപ്പുഴ ഭാഗത്തു നിന്നും എടത്വയ്ക്ക് വന്ന ബൈക്ക് എതിരെ വന്ന ജീപ്പില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് പിന്നിലിരുന്ന അബില്‍ നൂറ് മീറ്ററോളം തെറിച്ചു പോയിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ അബില്‍ മരണപ്പെട്ടു. ബൈക്ക് ഒടിച്ചിരുന്ന യുവാവ് ഗുരുതര പരിക്കുകളോടെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാവ്. അമ്മിണി, സഹോദരി. അജ്ഞലി
റിപ്പോർട്ട് :അനീഷ് ചുനക്കര.




