വി ഡി സതീശൻ മുഖ്യമന്ത്രി ആകാൻ വേണ്ടിആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി കോൺഗ്രസ് നേതാവ്
ഗണപതിഹോമം മുതൽ മൃത്യുഞ്ജയ ഹോമം വരെ വഴിപാടുകൾ955 രൂപ അടച്ച് ബുക്ക് ചെയ്ത് യൂത്ത് കോൺഗ്രസ് നേതാവ്
ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന പ്രാർത്ഥനയോടെ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി.ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നിവയാണ് വഴിപാടുകളായി നടത്തിയത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് 955 രൂപ അടച്ച് വഴിപാടുകൾ ബുക്ക് ചെയ്തത്.




