May 9, 2026

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ തുടങ്ങി; സർക്കാർ അധികാരമേറ്റാൽ ഉടൻ നടപ്പാക്കും

  • May 9, 2026
  • 0 min read
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ തുടങ്ങി; സർക്കാർ അധികാരമേറ്റാൽ ഉടൻ നടപ്പാക്കും

സ്ത്രീകൾക്ക് സാമൂഹിക സുരക്ഷയും സാമ്പത്തിക ആശ്വാസവും ഉറപ്പാക്കുന്ന വലിയ പ്രഖ്യാപനത്തിന് തുടക്കമെന്ന് സൂചന.കെഎസ്ആർടിസി യാത്ര പൂർണമായും സൗജന്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്.

സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്കായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. സർക്കാർ അധികാരമേറ്റതിന് പിന്നാലെ പദ്ധതി പ്രഖ്യാപിക്കാനാണ് നീക്കമെന്ന സൂചനകളും പുറത്തുവരുന്നു.സാമൂഹിക സുരക്ഷ, സ്ത്രീശാക്തീകരണം, പൊതുഗതാഗത പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിക്കുന്നത്.

സ്ത്രീകൾക്കായി പ്രത്യേക യാത്രാനുകൂല്യ പദ്ധതി സർക്കാർ രൂപീകരണത്തിന് പിന്നാലെ നടപ്പാക്കാൻ നീക്കം

കെഎസ്ആർടിസിക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് സാധ്യത

തൊഴിലാളികൾക്കും യാത്രക്കാർക്കും ആശ്വാസമാകുമെന്ന വിലയിരുത്തൽ

Leave a Reply

Your email address will not be published. Required fields are marked *