മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിൻ്റെ പേര് മാറ്റി:ഓപ്പോസിഷൻ മീഡിയ എന്നാണ് ഗ്രൂപ്പിന്റെ പേര്
തിരുവനന്തപുരം: പിണറായി പ്രതിപക്ഷ നേതാവാകുമോയെന്ന ചർച്ചകൾക്കിടെ മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിൻ്റെ പേര് മാറ്റി. ഓപ്പോസിഷൻ മീഡിയ എന്നാണ് ഗ്രൂപ്പിന്റെ പേര്. മുഖ്യമന്ത്രിയുടെ ചിത്രമാണ് ഗ്രൂപ്പിന് നൽകിയിരിക്കുന്നത്. അഡ്മിനായ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജാണ് പേര് മാറ്റിയത്. പിണറായി പ്രതിപക്ഷ നേതാവാകുമോയെന്ന ചർച്ചകൾക്കിടെയുള്ള പേരുമാറ്റം വലിയ ചർച്ചകൾക്ക് തുടക്കമിടും. 10 വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കുമോ എന്നാണ് അറിയാനുള്ളത്.എന്നാൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ശേഷം ഈ സ്ഥാനം ഏറ്റെടുക്കുമോ എന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി താത്പര്യക്കുറവ് അറിയിച്ചാൽ മാത്രമേ മറ്റൊരാളെ പരിഗണിക്കൂ. പിണറായി ഇല്ലെങ്കിൽ കെ എൻ ബാലഗോപാലിനെ ആവും പ്രതിപക്ഷ നേതാവായി പരിഗണിക്കുക.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടാവുക




