അരിമ്പൂരിൽ അസ്ഥി കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി കിണറ്റിൽ ചാക്കിനുള്ളിൽ കല്ല് കെട്ടി താഴ്ത്തിയ നിലയിൽ
തൃശൂർ : അരിമ്പൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ മനുഷ്യ അസ്ഥിക്കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി . പ്രദേശത്തെ ഒരു കിണറ്റിൽ ചാക്കിനുള്ളിൽ കല്ല് കെട്ടി താഴ്ത്തിയ നിലയിലാണ് ഇവ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.അസ്ഥികൾ സ്ത്രീയുടേതാണോ എന്നത് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ വിവിധ കോണുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. സമീപ പ്രദേശങ്ങളിൽ കാണാതായവരെ കുറിച്ചും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.




