ഹരിപ്പാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
*ചെട്ടികുളങ്ങര സ്വദേശിയാണ് മരിച്ചത്*ഹരിപ്പാട് : കാർത്തികപ്പള്ളി ജംഗ്ഷന് കിഴക്കുവശം കനാൽപാലത്തിനുസമീപമുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പടിഞ്ഞാറുനിന്നുവന്ന ബൈക്ക് എതിരേവന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് ഉത്രാടം വീട്ടിൽ അജയകുമാർ സ്മിത ദമ്പതികളുടെ മകൻ അശ്വിൻ (25) ആണ് മരിച്ചത്. മഹാദേവികാട് പറമ്പിൽ ആതിര (30) മകൻ അമേയ്ത് (ഒമ്പത്) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടോടെ ആണ് അപകടം. ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
റിപ്പോർട്ട് അനീഷ് ചുനക്കര




