May 4, 2026

നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വിജയിച്ചു

  • May 4, 2026
  • 1 min read
നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വിജയിച്ചു

നേമം മണ്ഡലത്തിൽ വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കുന്ന വിധത്തിൽ ബിജെപി വിജയം ശ്രദ്ധേയമായി. ഇടതു-വലതു മുന്നണികളുടെ പരമ്പരാഗത രാഷ്ട്രീയ രീതികളെ തള്ളിക്കളഞ്ഞ് വികസന രാഷ്ട്രീയത്തെ മുൻനിർത്തിയാണ് വോട്ടർമാർ തീരുമാനമെടുത്തതെന്ന് വിലയിരുത്തപ്പെടുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ നയിച്ച ശക്തമായ സംഘടനാ പ്രവർത്തനവും കൃത്യമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ഈ വിജയത്തിന് അടിത്തറയായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി നേമത്തിൽ ശക്തമായ വളർച്ച കൈവരിച്ചു.അഴിമതി രഹിത ഭരണവും വികസന കേന്ദ്രീകൃത പ്രവർത്തനവുമാണ് വാഗ്ദാനം ചെയ്യുന്നത്. കേന്ദ്രത്തിലെ മോദി സർക്കാരിന്റെ വികസന നയങ്ങളുമായി കൈകോർത്താണ് നേമം മണ്ഡലത്തെ മുന്നോട്ട് കൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Leave a Reply

Your email address will not be published. Required fields are marked *