April 30, 2026

ശക്തമായ മഴയും കാറ്റും; എണ്ണപ്പന കടപുഴകി വീണ് തൊഴിലാളി മരിച്ചു

  • April 28, 2026
  • 0 min read
ശക്തമായ മഴയും കാറ്റും; എണ്ണപ്പന കടപുഴകി വീണ് തൊഴിലാളി മരിച്ചു

കൊല്ലം: ജില്ലയിൽ ചിതറ എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളിയായ സ്ത്രീ മരിച്ചു.വിളക്കുപാറ തടത്തിൽ പുത്തൻവിള വീട്ടിൽ സരിത (35) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ സമീപത്തെ ഈട്ടി മരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീണതിനെ തുടർന്ന് എണ്ണപ്പന കടപുഴകി സരിതയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.സംഭവം നടന്ന ഉടനെ സഹപ്രവർത്തകർ സരിതയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ അപകടസാധ്യത കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു.അധികൃതർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. കനത്ത മഴയും കാറ്റും തുടരുന്നതിനാൽ എസ്റ്റേറ്റുകളിലും വനമേഖലകളിലും ജോലി ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *