നിതിന്റെ മരണം :കണിയാപുരത്ത് സംഘർഷം: ഹർത്താൽ ശക്തമായി
തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്ത് ഹർത്താൽ ശക്തമായി. ഹർത്താൽ അനുകൂലികൾ ഒന്നരമണിക്കൂറിലേറെ സമയം ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞു. ഇതിനെ തുടർന്ന് സ്ഥലത്ത് ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു.വാഹനങ്ങൾ തടയാൻ ശ്രമിച്ച സമരാനുകൂലികളെയും ഇത് തടയാൻ എത്തിയ പോലീസിനെയും തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായി. സ്ഥലത്ത് നേരിയ തള്ളിക്കയറ്റവും വാക്കേറ്റവും റിപ്പോർട്ട് ചെയ്യപ്പെട്ടു.സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗതാഗതം നിയന്ത്രിക്കാൻ പോലീസ് അധിക സേനയെ വിന്യസിക്കുകയും ചെയ്തു.




