April 27, 2026

പത്ത് വർഷം മുൻപ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടൻ അന്തരിച്ചു

  • April 27, 2026
  • 0 min read
പത്ത് വർഷം മുൻപ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടൻ അന്തരിച്ചു

പരിയാരം:മാതൃു ആച്ചാടൻ നിര്യാതനായി.10വർഷം മുൻപ് ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായപരിയാരം സ്വദേശി മാത്യു അച്ചാടൻ(59) ഇന്ന് വെളുപ്പിന്വിട പറഞ്ഞു…. 10വർഷങ്ങൾക്ക്മുൻപ് നിരന്തരമായ ശ്വാസതടസത്തെ തുടർന്ന് ചികിത്സ നടത്തിയ മാത്യൂവിന്ഹൃദയം മാറ്റിവെക്കുക മാത്രമാണ് പോം വഴി എന്ന് ഡോക്ടർ മാർവിധി എഴുതി….അവയവദാന പദ്ധതിയായപുനർജനിയിൽ റജിസ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് തിരുവനന്തപുരം പാറശ്ശാല അഗ്രഹാരത്തിലെ അഡ്വ എസ് നീല കണ്ഠശർമ കുളിമുറിയിൽ തലയിടിച്ച് വീണ് മസ്തിഷ്‌ക്കമരണം സംഭവിക്കുന്നത് ….. മണിക്കൂറുകൾക്കുള്ളിൽ ഹൃദയംഎറണാകുളം ലിസി ആശുപത്രിയിൽ നേവിയുടെ ഡോണിയർ എയർക്രാഫ്റ്റ് എയർ ആംബുലൻസ് വഴി എത്തിച്ച് ശസ്ക്രിയക്ക് വിധേയമാക്കുകയായിരുന്നു.എറണാകുളം ലിസി ഹോസ്പിറ്റലിൽ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വൻ വിജയമായതും എയർ ആമ്പുലൻസ് ഉപയോഗിച്ചതും അന്ന്ചർച്ചയായിരുന്നു.എയർ ആംബുലൻസ് വിട്ടു കിട്ടുന്നതിനായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലും ഗുണം ചെയ്തു. ..ശസ്ത്രക്രിയക്ക് ശേഷം പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചു വന്ന മാത്യു ഓട്ടോ ഓടിച്ചാണ് ഉപജീവനം നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *