April 26, 2026

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

  • April 26, 2026
  • 0 min read
സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. കണ്ണൂര്‍ മുതുകുട സ്വദേശി നബീസയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ പാമ്പുകടിയേറ്റത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്ത് വീട്ടിനകത്ത് വച്ചുതന്നെയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്.ആദ്യഘട്ടത്തില്‍ പാമ്പുകടിച്ചതാണെന്ന് മനസിലായിരുന്നില്ല. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ പാടുകളുമുണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്. ശ്വാസകോശത്തിനെ അടക്കം ബാധിച്ചിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *