കായംകുളത്ത് പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു
കായംകുളം: വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേതോപ്പില്‍ സെലീന (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ കൊറ്റുകുളങ്ങരയിലായിരുന്നു സംഭവം.ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് സെലീന കൊറ്റുകുളങ്ങരയിലെത്തിയത്. ആളൊഴിഞ്ഞ പറമ്പിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്നത്. സൽക്കാരം കഴിഞ്ഞ് മടങ്ങാനായി വാഹനത്തിനടുത്തേക്ക് നടന്നുപോകുമ്പോഴാണ് പാമ്പുകടിയേറ്റത്.ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മരിച്ചത്.


