പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി
പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തിപുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിന് പിന്നിൽ തീരദേശ പാതയ്ക്ക് സമീപമാണ് 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് മാത്രമാണ് പരിക്കേറ്റത്. പുന്നപ്ര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.


