ആറ്റിൽ ചാടിയ പ്രതിയെ ഹരിപ്പാട് പോലീസ് സാഹസികമായി പിടികൂടി

പോലീസിനെ കണ്ട് അച്ഛൻ കോവിൽ ആറ്റിൽ ചാടിയ പ്രതിയെ ഹരിപ്പാട് പോലീസ് സാഹസികമായി പിടികൂടി
ആലപ്പുഴ /മാവേലിക്കര /മാന്നാർ /
ഭാര്യയെ കടന്നു പിടിച്ചപ്പോൾ തടസം പിടിച്ച ഭർത്താവിന്റെ കൈപ്പത്തിക്ക് വെട്ടിയ പ്രതി ഷിബുവിനെയാണ് ഹരിപ്പാട് പോലീസ് പിടികൂടിയത്. മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിൽ 107 പടശേഖരത്തിനു സമീപം മോട്ടോർ തറയിൽ ഒളിവിൽ താമസിച്ചു വരികയാരുന്നു.. രഹസ്യ വിവരം ലഭിച്ച ഹരിപ്പാട് പോലീസ് മോട്ടോർ തറക്ക് സമീപം എത്തിയപ്പോൾ ഇത് മനസിലാക്കിയ പ്രതി അച്ഛൻ കോവിൽ ആറ്റിൽ ചാടുകയും പിന്തുടർന്ന പോലീസ് ഏറെ നേരം നീന്തി അവശനായ പ്രതിയെ രക്ഷിച്ചു കരക്കുകയറ്റുകയാരുന്നു.
പ്രതി രക്ഷപെടാത്ത രീതിയിൽ ആറിന്റെ എല്ലാ വശങ്ങളിലും പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പള്ളിപ്പാട് മാധവം അജയ് ഭവനം വീട്ടിൽ ഷിബു (45) ആണ് പിടിയിലായത്.. മദ്യപിച്ച് സ്ത്രീകൾക്ക് നേരെ അസഭ്യം പറയുകയും കടന്നു പിടിക്കുകയും ചെയ്യുന്നത് പതിവാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു


