April 24, 2026

സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം.

  • April 23, 2026
  • 0 min read
സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം.

കണ്ണൂർ: സംസ്ഥാനത്ത് വേനൽച്ചൂട് അസഹനീയമായി തുടരുന്നതിനിടെ, സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശിയും കിണർ നിർമ്മാണ തൊഴിലാളിയുമായ എം.വി. സനൽ കുമാർ (37) ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ ജോലി ചെയ്യുന്നതിനിടെ കടുത്ത വെയിലിൽ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കടുത്ത ചൂടിൽ പുറംജോലികളിൽ ഏർപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *