April 22, 2026

മുണ്ടത്തിക്കോട് അപകടം ഒരാൾ കൂടി മരിച്ചു പ്രവീൺ (45) ആണ് മരിച്ചത്

  • April 22, 2026
  • 0 min read
മുണ്ടത്തിക്കോട്  അപകടം  ഒരാൾ കൂടി മരിച്ചു പ്രവീൺ (45) ആണ് മരിച്ചത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പിൽ പ്രവീൺ (45) ആണ് മരിച്ചത്. ശസ്ത്രക്രിയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആന്തരിക രക്തസ്രവം ഉണ്ടായിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 14ആയി. പ്രവീണിന്റെ മൃതദേഹം അല്പ സമയത്തിനകം മോർച്ചറിയിലേക്ക് മാറ്റും.അതേസമയം, വെടിക്കെട്ട് സ്ഫോടനത്തിൽ ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂർത്തിയാക്കി. വെടിക്കെട്ട് നിർമാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂർത്തിയായി. അവിടെ നിന്നും ശരീര ഭാഗങ്ങളൊന്നും കണ്ടെത്താനായില്ല. പൊലീസ് നായകൾ നടത്തിയ തിരച്ചിലിൽ 3 ശരീര അവശിഷ്ടങ്ങൾ കണ്ടെടുത്തു.ഫോറൻസിക് ഉദ്യോഗസ്ഥർ നിലവിൽ ശരീര ഭാഗങ്ങളുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇതുവരെ മുണ്ടത്തിക്കോട് വെടിമരുന്ന് സ്ഫോടന ദുരന്തത്തിൽ 14 മരണമാണ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *