വെടിക്കെട്ട് പുര അപകടം: ലുലു ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു
ത്രിശൂർ : വെടിക്കെട്ട് പുര അപകടത്തിൽപ്പെട്ടവർക്കായി ലുലു ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഓരോരുത്തർക്കും ₹1 ലക്ഷം രൂപ വീതവും, പരുക്കേറ്റവർക്ക് ₹50,000 രൂപ വീതവും നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അറിയിച്ചു. ദുരന്തബാധിതർക്കൊപ്പം നിൽക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായം പ്രഖ്യാപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതും, ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. ചികിത്സയിൽ കഴിയുന്നവർക്കായി മികച്ച മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.


