April 21, 2026

പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ ആസൂത്രണമെന്ന് പൊലീസ്.

  • April 15, 2026
  • 0 min read

കോഴിക്കോട്: മൂഴിക്കലില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ ആസൂത്രണമെന്ന് പൊലീസ്. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രതി അദ്‌നാന്‍ വീടിനുള്ളില്‍ കടന്നത്. എല്ലാവരും ഉറങ്ങിയ തക്കം നോക്കി വീടിനകത്തു കയറി നസ്രീനയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി അദ്‌നാനെ മറ്റൊരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാത്രി 10 മണി വരെ അടുക്കളയുടെ ഭാഗത്തെ വാതില്‍ കുറ്റിയിടില്ല എന്നു മനസ്സിലാക്കിയ അദ്‌നാന്‍ എട്ടു മണിയോടെ വീടിനകത്തു പ്രവേശിച്ച് ഒളിച്ചിരുന്നുവെന്നാണ് വിവരം. സഹോദരിമാരുടെ മക്കളാണ് അദ്‌നാനും നസ്രിനയും. ഇതേ വീട്ടില്‍ താമസിച്ചിരുന്ന അദ്‌നാനെ മോശം കൂട്ടുകെട്ടും മോഷണശ്രമവും ആരോപിച്ച് ഡിസംബറില്‍ വീട്ടില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴുത്തിൽ തുണി മുറുക്കി ശ്വാസംമുട്ടിച്ചതാണ് നസ്രീനയുടെ മരണകാരണമെന്നും ടേപ്പ് ഉപയോഗിച്ചു മുഖം മുഴുവൻ ചുറ്റിയതിനാൽ ശ്വാസംമുട്ടിയാണ് അദ്നാന്റെ മരണമെന്നും ചേവായൂർ പൊലീസ് അറിയിച്ചു. വല്യുപ്പയുടെ തറവാട്ടിലാണ് നസ്രീനയും ഉമ്മയും താമസിക്കുന്നത്. പുലർച്ചെ ഒരുമണിക്കും 4.30 നും ഇടയിലാണ് സംഭവം. മുകൾനിലയിൽനിന്നു ശബ്ദം കേട്ടു വല്യുമ്മ സഫിയ ഉണർന്നു.

Leave a Reply

Your email address will not be published. Required fields are marked *