April 21, 2026

കാർ മറിഞ്ഞ് ദാരുണാന്ത്യം

  • April 21, 2026
  • 1 min read

കാർ മറിഞ്ഞ് ദാരുണാന്ത്യം

പാലാ-രാമപുരം റോഡിൽ ചിറകണ്ടം ഏരിമറ്റം ജംക് ഷനു സമീപം കാർ മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം കഞ്ഞിക്കുഴി പുളിക്കച്ചിറയിൽ കാപ്പിൽ വീട്ടിൽ റൈഗൺ ജോർജ് വൈൻ (23) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ 1നാണ് അപകടം.

റോഡിൽനിന്നു കാർ താഴെയുള്ള തിട്ടയിലേക്കു പതിച്ച് സമീപത്തുള്ള വീടിൻ്റെ മുറ്റത്തേക്കു വീഴുകയായിരുന്നു.

റൈഗൺ വാഹനത്തിന്റെ പിൻ സീറ്റിലായിരുന്നു. കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ മെൽബിൻ ബാബു, അലൻസൺ, അഭിഷേക് മാത്യു എന്നിവർക്കു പരുക്കേറ്റു. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണം

റൈഗൺ രാമപുരം മാർ ആഗസ്തീനോസ് കോളജിൽ നിന്നാണു ഡിഗ്രി പൂർത്തിയാക്കിയത്. ഖത്തറിൽ ജോലി ചെയ്യുന്ന പിതാവിനൊപ്പം പോകാനിരിക്കുകയായിരുന്നു. ചിറകണ്ടത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. സംസ്കാരം നാളെ 3.30നു കോട്ടയം പുത്തൻപള്ളിയിൽ. പിതാവ്: വൈൻ മാത്യു. അമ്മ: ആനിക്കാട് കുറ്റിക്കാട്ട് ജ്യോതി. സഹോദരി: റെയ്സൽ എൽസ വൈൻ.

Leave a Reply

Your email address will not be published. Required fields are marked *