April 21, 2026

വയോധികന്റെ മരണം: മൃതദേഹം പുറത്തെടുത്ത് പരിശോധന ഇന്ന് നടക്കും.

  • April 21, 2026
  • 1 min read

ചെങ്ങന്നൂർ പുലിയൂർ പടിഞ്ഞാറേ പറമ്പിൽ ബിൻസ് ഭവനിൽ യേശുദാസ് എന്ന വയോധികന്റെ മൃതദേഹമാണ് ഇന്ന് പുറത്തെടുത്ത് പരിശോധിക്കുന്നത്.കഴിഞ്ഞമാസം മാർച്ച് 20-നാണ് യേശുദാസ് മരണപ്പെട്ടത്. മർച്ച് 24 – ന് പുലിയൂർ ഓർത്തഡോക്സ് പള്ളി സംസ്കാര ചടങ്ങ് നടക്കുകയും ചെയ്തു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും, സ്വത്ത് തട്ടിയെടുക്കാനുള്ള ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്നുവെന്ന് കാട്ടി മരുമകൾ ലീനാ ബിൻസ് നൽകിയ പരാതിയിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *