ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാൽപത് മിനിറ്റ് നേരം നീണ്ട ഫോൺ സംഭാഷണത്തിൽ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ചർച്ചയായി. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ സംഭാഷണമാണിത്. ഇന്ത്യ – യുഎസ് ബന്ധത്തിലെ പുതിയ സംഭവവികാസങ്ങളും ചർച്ചയായി.



